വാഷിങ്ടണ്‍: അമേരിക്കയിലെ കൊവിഡ് 19 സ്ഥിതിഗതികള്‍ അതി രൂക്ഷം. അവിടെ ഇതുവരെ 1,21,100 കൊറോണ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. മരണസംഖ്യ 2000 കടന്നിട്ടുണ്ട്.
ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 517 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാക്കി ന്യൂയോര്‍ക്ക് സംസ്ഥാനത്ത് 100 മരണങ്ങളും രേഖപ്പെടുത്തി. വാഷിങ്ടണില്‍ ഇതുവരെ 136 പേര്‍ ഈ രോഗം വന്ന് മരിച്ചിട്ടുണ്ട്.
960 പേര്‍ക്ക് രോഗം ഭേദമായതി ആശുപത്രി വിട്ടുവെന്നതാണ് ഏക ആശ്വാസം. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ളതും അമേരിക്കയിലാണ്.