കൊറോണ വൈറസ് വ്യാപനം ചൈനീസ് സമ്പദ്ഘടനയില്‍ രേഖപ്പെടുത്തിയത് 6.8 % വളര്‍ച്ചക്കുറവ്

Update: 2020-04-17 04:14 GMT

ബീജിങ്: ചൈനയുടെ സമ്പദ്ഘടന 2020ന്റെ ആദ്യ പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.8 ശതമാനത്തിന്റെ വളര്‍ച്ചക്കുറവ് രേഖപ്പെടുത്തി. ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് കണക്ക് പുറത്തുവിട്ടത്.

ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയായ ചൈന ലോകത്തെ 20 ലക്ഷം ജനങ്ങളെ ബാധിച്ച കൊവിഡ് വ്യാപനത്തെ തടയുന്നതിന് വലിയ നീക്കം നടത്തിയിരുന്നു. പ്രാഥമിക കണക്കനുസരിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ ചൈനയുടെ ജിഡിപി 20,65,040 കോടി യുവാനാണ്. 1976നു ശേഷം ചൈന ഇത്ര തകര്‍ച്ച നേരിടുന്നത് ഇതാദ്യമാണ്. 1992 മുതലാണ് ചൈന ഇത്തരം കണക്കുകള്‍ പുറത്തുവിട്ടുതുടങ്ങിയത്.

കഴിഞ്ഞ വര്‍ഷം അവസാനവും ഈ വര്‍ഷവുമായി ചൈനയില്‍ 80,000 കൊറോണ കേസുകളാണ് രേഖപ്പെടുത്തിയത്. രോഗം ബാധിച്ച് ഏകദേശം 3,000 പേര്‍ മരിക്കുകയും ചെയ്തു. വൈറസ് വ്യാപനത്തെ തടയുന്നതിന് ചൈന രാജ്യത്ത് കടുത്ത ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Similar News