ബിഹാറില്‍ മസ്തിഷ്‌ക്കവീക്കം ബാധിച്ച് ഒരാഴ്ച്ചക്കിടെ മരിച്ചത് 40 കുട്ടികള്‍
തെക്കന്‍ ബിഹാറിലെ മുസാഫര്‍പൂറിലെ ആശുപത്രികളിലാണ് മസ്തിഷ്‌ക്കവീക്കം ബാധിച്ച കുട്ടികളില്‍ ഭൂരിപക്ഷത്തേയും പ്രവേശിപ്പിച്ചത്. എന്നാല്‍, മസ്തിഷ്‌ക്കവീക്കമല്ല മറിച്ച് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈക്കീമിയ എന്ന രോഗം മൂലമാണ് കുട്ടികള്‍ മരിച്ചതെന്നാണ് ബിഹാര്‍ ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്.
പട്‌ന: ബിഹാറില്‍ മസ്തിഷ്‌ക്കവീക്കം ബാധിച്ച് ഒരാഴ്ച്ചക്കിടെ 40 കുട്ടികള്‍ മരിച്ചതായി റിപോര്‍ട്ട്. കഴിഞ്ഞ ദിവസം മാത്രം 20 കുട്ടികള്‍ മരിച്ചിട്ടുണ്ട്.തെക്കന്‍ ബിഹാറിലെ മുസാഫര്‍പൂറിലെ ആശുപത്രികളിലാണ് മസ്തിഷ്‌ക്കവീക്കം ബാധിച്ച കുട്ടികളില്‍ ഭൂരിപക്ഷത്തേയും പ്രവേശിപ്പിച്ചത്. എന്നാല്‍, മസ്തിഷ്‌ക്കവീക്കമല്ല മറിച്ച് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈക്കീമിയ എന്ന രോഗം മൂലമാണ് കുട്ടികള്‍ മരിച്ചതെന്നാണ് ബിഹാര്‍ ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. മസ്തിഷ്‌ക്കവീക്കം മൂലം പത്തു കുട്ടികള്‍ മാത്രമാണ് മരിച്ചതെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
കഴിഞ്ഞ വര്‍ഷവും സംസ്ഥാനത്ത് മസ്തിഷ്‌ക്കവീക്കം ബാധിച്ച് നിരവധി കുട്ടികള്‍ മരിച്ചിരുന്നു.സാഹചര്യങ്ങള്‍ ഉടന്‍ നിയന്ത്രണ വിധേയമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കുട്ടികളെ പുറത്ത് കളിക്കാന്‍ വിടരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
തലച്ചോറിനെ ബാധിക്കുന്ന ഈ കടുത്ത പനി പരത്തുന്നത് കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണ് സാധാരണയായി ഈ പനി ബാധിക്കുക. പ്രളയം നേരിട്ട ബിഹാറിന്റെ വടക്കന്‍ മേഖലയില്‍ നിന്നുള്ള കുട്ടികളാണ് മരിച്ചവരില്‍ ഭൂരിപക്ഷവും.