സമുദ്രാതിര്‍ത്തി ലംഘിക്കാനുള്ള ഇന്ത്യന്‍ മുങ്ങിക്കപ്പലിന്റെ ശ്രമം തകര്‍ത്തെന്ന് പാകിസ്താന്‍
മുങ്ങിക്കപ്പല്‍ പാക് സമദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെങ്കിലും നാവികസേന തങ്ങളുടെ സാമര്‍ത്ഥ്യത്തിലൂടെ ഇത് വിഫലമാക്കിയെന്നാണ് പാക് നാവികസേന പ്രസ്താവനയില്‍ അറിയിച്ചത്. ന്യൂഡല്‍ഹി ഇതില്‍ നിന്ന് പാഠംപഠിക്കണമെന്നും സമാധാനത്തിന് ശ്രമം നടത്തണമെന്നും പാക് നാവികസേന അറിയിച്ചു.
ഇസ്ലാമാബാദ്: ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചെന്ന് പാകിസ്താന്‍.എന്നാല്‍ ഇന്ത്യന്‍ ശ്രമം വിജയകരമായി തകര്‍ത്തതായും പാകിസ്താന്‍ വ്യക്തമാക്കി. മുങ്ങിക്കപ്പല്‍ പാക് സമദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെങ്കിലും നാവികസേന തങ്ങളുടെ സാമര്‍ത്ഥ്യത്തിലൂടെ ഇത് വിഫലമാക്കിയെന്നാണ് പാക് നാവികസേന പ്രസ്താവനയില്‍ അറിയിച്ചത്. ന്യൂഡല്‍ഹി ഇതില്‍ നിന്ന് പാഠംപഠിക്കണമെന്നും സമാധാനത്തിന് ശ്രമം നടത്തണമെന്നും പാക് നാവികസേന അറിയിച്ചു.
സമുദ്രാതിര്‍ത്തിയില്‍ പാക്ക് പ്രകോപനം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ നാവികസേന മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിയ്ക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
താഴ്‌വരയില്‍ പാകിസ്താന്‍ സായുധസംഘങ്ങളെ ഊട്ടി വളര്‍ത്തുകയാണ്. കടല്‍ മാര്‍ഗം രാജ്യത്ത് കടന്ന് ആക്രമണങ്ങള്‍ നടത്താനായി സായുധസംഘം ഒരുങ്ങുകയാണെന്നും നാവിക സേനാ മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇന്ത്യയെ കടല്‍ മാര്‍ഗം ആക്രമിക്കാന്‍ അയല്‍ രാജ്യത്ത് സായുധസംഘങ്ങളെ പരിശീലിപ്പിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ വ്യക്തമാക്കിയത്.കടല്‍മാര്‍ഗ്ഗം സായുധസംഘങ്ങള്‍ എത്താന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് സംബന്ധിച്ച് ഫിഷറീസ് നേരത്തെ തന്നെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.