ഹീബ്രോണിലെ ഫലസ്തീന്‍ ബദവികള്‍ കുടിയിറക്ക് ഭീഷണിയില്‍

പ്രദേശവാസികളെ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ ഉപേക്ഷിച്ച് ഒഴിഞ്ഞുപോകാന്‍ പ്രേരിപ്പിക്കുകയാണ് ഇസ്രായേല്‍

Update: 2021-11-06 09:55 GMT

ഹീബ്രോണ്‍: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹീബ്രോണ്‍ നരഗത്തിന് സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ഫലസ്തീന്‍ ബദവി വംശജര്‍ ഇസ്രായേലിന്റെ കുടിയിറക്ക് ഭീഷണിയില്‍. ഇവിടെയുള്ള 32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫലസ്തീന്‍ അറബികള്‍ വസിക്കുന്ന പ്രദേശത്തു നിന്ന് തദ്ദേശ വാസികളെ കുടിയിറക്കാനാണ് സിയോണിസ്റ്റ് രാഷ്ട്രം ഒരുങ്ങുന്നത്. ഇസ്രായേലി നീതിന്യായ ഹൈക്കോടതി ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട് അടുത്ത് തന്നെ വിധി പ്രസ്താവിച്ചേക്കും. 20000 ഓളം ജനങ്ങള്‍ താമസിക്കുന്ന ഈ പ്രദേശം ഇസ്രായേല്‍ സൈന്യത്തിന്റെ പരിശീലന കേന്ദ്ര മാക്കിയിരിക്കുകയാണ്. ഇവിടെ വന്‍ പ്രഹര ശേഷിയുള്ള ആയുധങ്ങളുപയോഗിച്ചുള്ള പരിശീലനമാണ് നടന്നുവരുന്നത്. തലയ്ക്കുമുകളിലൂടെ സൈനികഹെലികോപ്റ്ററുകളും മിസൈലുകളും ചീറിപ്പായുകയാണ്.

 പ്രദേശവാസികളെ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ ഉപേക്ഷിച്ച് ഒഴിഞ്ഞുപോകാന്‍ പ്രേരിപ്പിക്കുകയാണ് ഇസ്രായേല്‍. 1993 ഒസ്‌ലോകരാര്‍ പ്രകാരം എ,ബി,സി, എന്നിങ്ങനെ മൂന്ന് കാറ്റഗറികളാക്കി ഫലസ്തീനിലെ അധിനിവിഷ്ട വെസ്റ്റ്ബാങ്ക് പ്രദേശം തരം തിരിച്ചിരുന്നു. ഇതില്‍ എ,ബി കാറ്റഗറി പ്രദേശങ്ങളില്‍ ഫലസ്തീന്‍ അതോറിറ്റിക്ക് അധികാരമുണ്ട്. എന്നാല്‍ സ കാറ്റഗറിയില്‍ വരുന്ന പ്രദേശങ്ങളുടെ നിയന്ത്രണം ഇസ്രായേലിന്റെകൈവശമാണ്.

 ഹിബ്രോണിലെ ബദവി ആവാസ കേന്ദ്രമായ മസാഫര്‍ യാത്ത സി കാറ്റഗറിയിലാണ് പെടുന്നത്. ഇതാണ് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കുന്നത്. തങ്ങളുടെ പൂര്‍വിക കാലംമുതല്‍ അധിവസിച്ചുവരുന്ന പ്രദേശത്തു നിന്ന് കുടിയൊഴിഞ്ഞു പോകാനാണ് ഇവരോട് ആവശ്യപ്പെടുന്നത്. അദിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ 60 ശതമാനം ഭൂപ്രദേശവും സി കാറ്റഗറിയിലാണ് യുഎന്‍ പെടുത്തിയിരിക്കുന്നത്.

Tags:    

Similar News