സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി അധ്യക്ഷനാകും

പുകാസ നേതാവും മുൻ ദേശാഭിമാനി വാരിക എഡിറ്ററുമായ സി പി അബൂബക്കർ സെക്രട്ടറി ആകും.

Update: 2022-02-25 16:37 GMT

കോഴിക്കോട്: കവി കെ സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷൻ ആകും. കഥാകൃത്ത് അശോകൻ ചരുവിൽ ആണ് വൈസ് പ്രസിഡൻറ് ആവുക. പുകാസ നേതാവും മുൻ ദേശാഭിമാനി വാരിക എഡിറ്ററുമായ സി പി അബൂബക്കർ സെക്രട്ടറി ആകും. 65 വയസ്സ് തികഞ്ഞവർക്ക് സെക്രട്ടറി ആകാൻ പറ്റില്ല എന്ന ഉത്തരവ് പിൻവലിച്ചാണ് സി പി അബൂബക്കറിന് സെക്രട്ടറി സ്ഥാനം നൽകുന്നത്.

സിപിഎം സഹയാത്രികനായ മറ്റൊരു ഒരു പ്രമുഖ എഴുത്തുകാരനെ തഴയാൻ ആയാണ് 65 വയസ് കവിയാൻ പാടില്ല എന്ന നിബന്ധന നേരത്തെ കൊണ്ടുവന്നത് എന്നാണ് അറിയുന്നത്. സ്ഥാനമൊഴിയുന്ന സെക്രട്ടറി കെ പി മോഹനൻ ദേശാഭിമാനി വാരികയിലേക്ക് തിരിച്ചെത്തും. കഥാകൃത്ത് വൈശാഖൻ പ്രസിഡന്റും നോവലിസ്റ്റ് ഡോക്ടർ ഖദീജ മുംതാസ് വൈസ് പ്രസിഡന്റുമായ ഭരണസമിതിയാണ് നിലവിൽ സാഹിത്യ അക്കാദമിക്ക് ഉണ്ടായിരുന്നത്.

അതേസമയം നടൻ പ്രേം കുമാറിന് കഴിഞ്ഞ ആഴ്ച ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമനം നൽകിയിരുന്നു. അതുവരെ ബീന പോൾ വഹിച്ച സ്ഥാനത്ത് പകരമായാണ് പ്രേം കുമാറിൻറെ നിയമനം ഉണ്ടായത്. അടുത്തിടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ചും സർക്കാർ ഉത്തരിവിറക്കിയിരുന്നു. 

Similar News