മരട് ഫ്‌ലാറ്റ്: സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്. സെപ്റ്റംബര്‍ 23ന് കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി തുഷാര്‍ മേത്ത ഹാജരായേക്കും.

Update: 2019-09-12 12:24 GMT

തിരുവനന്തപുരം: മരട് ഫ്‌ലാറ്റ് പൊളിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്. സെപ്റ്റംബര്‍ 23ന് കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി തുഷാര്‍ മേത്ത ഹാജരായേക്കും. സുപ്രിംകോടതി സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയതിന് ശേഷമാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

വിധി നടപ്പാക്കുന്നതില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടോയെന്നാണ് സര്‍ക്കാര്‍ പരിശോധിച്ചത്. ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും തുഷാര്‍ മെഹ്ത നല്‍കിയെന്നാണ് റിപോര്‍ട്ട്. ഇതനുസരിച്ചാണ് ഫ്‌ലാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടിസ് നല്‍കിയത്. ചീഫ് സെക്രട്ടറി ഫ്‌ലാറ്റുകള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.


Tags:    

Similar News