കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ചില്ല് തകര്‍ന്നു. ഹൗറയില്‍ നിന്നും ന്യൂജല്‍പായ്ഗുരിയിലേക്ക് പോയ ട്രെയിനിന് നേരേ മാള്‍ഡ സ്‌റ്റേഷന് സമീപമാണ് ആക്രമണമുണ്ടായത്. യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയോ ട്രെയിന്‍ വൈകുകയോ ചെയ്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. ഡിസംബര്‍ 30 നാണ് പശ്ചിമ ബംഗാളില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാനത്ത് പദ്ധതി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ഏഴാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണിത്.
ഹൗറയില്‍ നിന്നും ന്യൂജല്‍പായ്ഗുരിയിലേക്ക് ഏഴര മണിക്കൂറുകൊണ്ട് 550 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഇതിനിടയില്‍ മൂന്നു സ്‌റ്റോപ്പുകള്‍ മാത്രമേയുള്ളൂ. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും വന്ദേ ഭാരത് സര്‍വീസ് നടത്തും. ഹൗറയില്‍ നിന്ന് രാവിലെ 5.50ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.25ന് ജല്‍പായ്ഗുരിയിലെത്തും. ജയ്പാല്‍ഗുരിയില്‍ നിന്നും ഉച്ചകഴിഞ്ഞ് 3.05ന് പുറപ്പെട്ട് രാത്രി 10.35ന് ഹൗറയിലെത്തും. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി സംസ്ഥാനത്തിന് വന്ദേ ഭാരത് എക്‌സ്പ്രസ് സമര്‍പ്പിച്ചത്. അടുത്തിടെ രാജ്യത്ത് മറ്റിടങ്ങളില്‍ ആരംഭിച്ച വന്ദേ ഭാരത് ട്രെയിനുകള്‍ക്കും ട്രാക്കില്‍ കയറിയ പശുക്കളെ ഇടിച്ച് അപകടമുണ്ടായിരുന്നു.