വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ദേശീയ പ്രസിഡന്റായി യാസ്മിന്‍ ഇസ്ലാം, ജനറല്‍ സെക്രട്ടറിമാരായി അഫ്ഷാന്‍ അസീസ്, മായ ബജത്ത്, വൈസ് പ്രസിഡന്റുമാരായി കെ കെ റൈഹാനത്ത്, കെ കാന്ദ് മംദൂഹ മാജിദ്, സെക്രട്ടറിമാരായി ആയിശ ബാജ്‌പെ, അഡ്വ. ഖലീദ, ട്രഷററായി കുംകും ബെന്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ബംഗളുരു: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് (ഡബ്ല്യുഐഎം) 2022-25 കാലയളവിലേക്കുള്ള പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റായി യാസ്മിന്‍ ഇസ്ലാം, ജനറല്‍ സെക്രട്ടറിമാരായി അഫ്ഷാന്‍ അസീസ്, മായ ബജത്ത്, വൈസ് പ്രസിഡന്റുമാരായി കെ കെ റൈഹാനത്ത്, കെ കാന്ദ് മംദൂഹ മാജിദ്, സെക്രട്ടറിമാരായി ആയിശ ബാജ്‌പെ, അഡ്വ. ഖലീദ, ട്രഷററായി കുംകും ബെന്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ഡോ.അസ്മ സെഹ്‌റ, ആലിയ പര്‍വീന്‍, സയീദ സാദിയ, അഡ്വ. ലക്ഷ്മി രാജ, അഡ്വ. സഫിയ, അഡ്വ. സിമി ജേക്കബ്, അതിയ ഫിര്‍ദൂസ്, മെഹ്‌റുന്നിസ ഖാന്‍, ഫരീദ ഗസ്ദര്‍, റൂണ ലൈല, ആയിശ ഖാനൂം, നൂര്‍ജഹാന്‍, മെഹ്‌റുന്നിസ മോദക് എന്നിവരെ ദേശീയ സമിതിയംഗങ്ങളായും തിരഞ്ഞെടുത്തു.
2022 മെയ് 22 ന് ബംഗളൂരില്‍ നടന്ന ദേശീയ ജനറല്‍ കൗണ്‍സിലാണ് പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ജനറല്‍ കൗണ്‍സില്‍ രാജ്യത്തിന്റെ സാമൂഹികസാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യുകയും നിരവധി പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തു. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയും രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കെതിരേയും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പോരാട്ടം ശക്തമാക്കേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് അവരുടെ സാമൂഹിക രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സ്ത്രീകള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും എതിരേയുള്ള എല്ലാ അനീതികള്‍ക്കെതിരേയും പോരാടുന്നതിന് അവരെ സംഘടിപ്പിക്കുന്നതിന് രാജ്യത്തുടനീളം സംഘടന ശക്തിപ്പെടുത്തണമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഇസ്ലാം സമാപന സന്ദേശത്തില്‍ പറഞ്ഞു.