തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് - ബിജെപി പാനലിന് ജയം
യു ഡി എഫ് -ബി ജെ പി മുസ്ലിം ലീഗ് പാനലില്‍ നിന്ന് മുഴുവന്‍ ഭാരവാഹികളും വിജയിച്ചു.
കണ്ണൂര്‍: തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് -ബിജെപി പാനല്‍ വിജയിച്ചു. യു ഡി എഫ് -ബിജെപി -മുസ്ലിം ലീഗ് അനുകൂല അഭിഭാഷക സംഘടനകള്‍ ഒരു ഭാഗത്തു മത്സരിച്ചപ്പോള്‍ സിപിഎം അനുകൂല സംഘടന ഒറ്റയ്ക്കാണ് മത്സരിച്ചത്. യു ഡി എഫ് -ബി ജെ പി -മുസ്ലിം ലീഗ് പാനലില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കെ ജെ തോമസ് 126 വോട്ടോടെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച രാജേഷ് എം 125 വോട്ടോടെയും ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിച്ച മൊയ്ദു കുട്ടുക്കന്‍ 119 വോട്ടോടെയും വിജയിച്ചു. യു ഡി എഫ് -ബി ജെ പി മുസ്ലിം ലീഗ് പാനലില്‍ നിന്ന് മുഴുവന്‍ ഭാരവാഹികളും വിജയിച്ചു.
ആറ് എക്‌സിക്യൂട്ടീവ് മെംമ്പര്‍മാരില്‍ അഞ്ച് പേര്‍ വിജയിക്കുകയും ഒരാള്‍ പരാജയപ്പെടുകയും ചെയ്തു. സി പി എം ചേരിയിലെ ഒരു എക്‌സിക്യൂട്ടീവ് മെമ്പര്‍ പ്രിയ വി വിജയിച്ചു. കോടതി ബാര്‍ അസോസിയേഷന്‍ ഹാളില്‍ വച്ച് നടന്ന രഹസ്യ ബാലറ്റില്‍ 214 പേര്‍ വോട്ട് ചെയ്തു. 225ലധികം അംഗങ്ങളാണ് ബാര്‍ അസോസിയേഷനിലുള്ളത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നത് സമവായത്തിലൂടെയാണ്. എന്നാല്‍ ഇത്തവണ അത്തരമൊരു ചര്‍ച്ച നടക്കാത്തതിനാലാണ് ചേരി തിരിഞ്ഞു തിരഞ്ഞെടുപ്പ് നടന്നത്.