ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം: ഇന്ത്യയെ പിന്തുണച്ച് അമേരിക്ക
'ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടി സ്വാഗതം ചെയ്യുന്നു. ഈ നടപടിയിലൂടെ ഇന്ത്യയുടെ സമഗ്രതയും ദേശീയ സുരക്ഷയും വര്‍ധിക്കും,-പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നീക്കത്തെ പിന്തുണച്ച് അമേരിക്ക. ഇന്ത്യയുടെ തീരുമാനം രാജ്യസുരക്ഷയ്ക്ക് മുതല്‍കൂട്ടാവുമെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
'ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടി സ്വാഗതം ചെയ്യുന്നു. ഈ നടപടിയിലൂടെ ഇന്ത്യയുടെ സമഗ്രതയും ദേശീയ സുരക്ഷയും വര്‍ധിക്കും,-പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു.
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ ജനപ്രിയ ആപ്ലിക്കേഷനുകളായ ടിക്ടോക്, ഷെയര്‍ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ലൈക്കീ, യൂക്യാം മേക്ക്അപ്പ്, വീചാറ്റ്, വിഗോ വീഡിയോ ഉള്‍പ്പടെ 59 ആപ്ലിക്കേഷനുകളാണ് ഇന്ത്യ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും ആത്യന്തികമായി തടസ്സമാകുന്ന വിഷയങ്ങള്‍ വലിയ ആശങ്കയാണെന്നും ഇതില്‍ അടിയന്തര നടപടി ആവശ്യമാണെന്നും കേന്ദ്രം പറയുന്നു.