കശ്മീരിലേക്ക് യാത്ര ചെയ്യുന്നത് വിലക്കി അമേരിക്ക
കശ്മീരിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം
വാഷിങ്ടണ്‍: ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഏറ്റുമുട്ടലുകളും ആക്രമണങ്ങളും രൂക്ഷമായ സാഹചര്യത്തില്‍ കശ്മീരിലേക്കും ഇന്ത്യപാക് അതിര്‍ത്തിയുടെ 10 കിമീ ചുറ്റുമുള്ള സ്ഥലങ്ങളിലേക്കും യാത്ര ചെയ്യരുതെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. തിങ്കളാഴ്ചയാണ് അമേരിക്ക ലെവല്‍ ത്രീ അഡൈ്വസറി പുറത്തിറക്കിയത്. കശ്മീരിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാക് അധിനിവേശ കശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറണമെന്നും കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണമെന്നും ഇന്ത്യ യു എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. പാക്കിസ്താനില്‍ നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തിയായി എതിര്‍ക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ പ്രതിനിധി അറിയിച്ചു. പാക്കിസ്താനെതിരെ ഇന്ത്യ കടുത്ത നിലപാടാണ് കൗണ്‍സിലില്‍ സ്വീകരിച്ചത്.