അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ പുനരാരംഭിച്ച് ലോകാരോഗ്യ സംഘടന
മൂന്നേക്കാല്‍ കോടി കുട്ടികളിലാണ് വാക്‌സിനേഷന്‍ നടത്തുകയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി
കാബൂള്‍: ആഭ്യന്തര യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാന്റെ ആരോഗ്യ മേഖലയെ പുനരുജ്ജീവിപ്പാക്കാന്‍ വാക്‌സിനേഷന്‍ പദ്ധതി പുനരാരംഭിച്ച് ലോകാരോഗ്യ സംഘടന. 2018 മുതല്‍ അഫ്ഗാനില്‍ നിര്‍ത്തിവച്ച് പോളിയെ വാക്‌സിനേഷനാണ് ഐക്യരാഷ്ട്ര സഭയുടെ കീഴിലെ കുട്ടികള്‍ക്കുള്ള ഏജന്‍സിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്നത്. രാജ്യത്തിന്റെ അധികാരം കയ്യടക്കാനായി താലിബാനും സര്‍ക്കാര്‍ സേനയും തമ്മില്‍ സംഗര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന അഫ്ഗാനിലെ വിവിധ പ്രദേശങ്ങളിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കടന്നു ചെല്ലാന്‍ പറ്റാതായിരുന്നു. ഇതേതുര്‍ന്നാണ് വാക്‌സിനേഷന്‍ നിലച്ചത്. മൂന്നേക്കാല്‍ കോടി കുട്ടികളിലാണ് വാക്‌സിനേഷന്‍ നടത്തുകയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. താലിബാന്റെ കീഴില്‍ ഇസ് ലാമിക് എമിറേറ്റ് വന്നതിന് ശേഷം സ്ഥിതിഗതികള്‍ ശാന്തമായി വരികയാണ്.
കാബൂള്‍ സര്‍ക്കാറിന്റെ സഹായത്തോടെയാണ് പ്രതിരോധ മരുന്ന കുത്തിവയ്പ്പും തുള്ളിമരുന്ന് വിതരണവും നടത്തുക. താലിഹബാന്‍ അധികാരമേറ്റെടുത്തതോടെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാന്റെ വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ മരിപ്പിച്ചിരുന്നു. കടുത്ത ഭക്ഷണ മരുന്ന ക്ഷാമം രാജ്യം നേരിടുന്നതായി കാബൂള്‍ ഭരണകൂടം അറിയിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ പുതിയ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് അഫ്ഗാന്‍ സ്വദേശിനി ഫരീദ പറഞ്ഞു.