മുസ്‌ലിംകളെ പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയ തെലങ്കാന സര്‍ക്കാര്‍ നിയമത്തിനെതിരെ കേന്ദ്രമന്ത്രി

Update: 2025-02-13 12:52 GMT
മുസ്‌ലിംകളെ പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയ തെലങ്കാന സര്‍ക്കാര്‍ നിയമത്തിനെതിരെ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: മുസ്‌ലിംകളെ പിന്നാക്ക വിഭാഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയ തെലങ്കാന സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍. അത്തരത്തിലുള്ള നീക്കങ്ങളുണ്ടായാല്‍ മുഴുവന്‍ ഹിന്ദു സമുദായവും എതിര്‍ക്കും. മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ബിജെപി എതിരാണ്. അതിനാല്‍ മുസ്‌ലിംകളെ പട്ടികയില്‍ ചേര്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിംകളെ പിന്നാക്ക വിഭാഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയ തെലങ്കാനസര്‍ക്കാര്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് മൊത്തത്തില്‍ 42 ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിരുന്നു. നിയമസഭ പാസാക്കിയ നിയമം ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് നിയമത്തിനെതിരെ കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Similar News