വംശീയ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ ഹിന്ദുത്വര്‍; ഇരകള്‍ മുസ്‌ലിംകള്‍

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വര്‍ഗീയ അതിക്രമങ്ങള്‍ വ്യാപകമായി നടക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഹെയ്റ്റ് ക്രൈം വാച്ച് നടത്തിയ പഠനത്തിലാണ് വംശീയ ആക്രമണങ്ങളിലെ ഹിന്ദുത്വരുടെ പങ്ക് വെളിപ്പെട്ടത്.

Update: 2019-05-04 09:52 GMT


ന്യൂഡല്‍ഹി: രാജ്യത്ത് വംശ വെറിയുടെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ മുന്നില്‍ ഹിന്ദുത്വരാണെന്ന് പഠനം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വര്‍ഗീയ അതിക്രമങ്ങള്‍ വ്യാപകമായി നടക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഹെയ്റ്റ് ക്രൈം വാച്ച് നടത്തിയ പഠനത്തിലാണ് വംശീയ ആക്രമണങ്ങളിലെ ഹിന്ദുത്വരുടെ പങ്ക് വെളിപ്പെട്ടത്. രണ്ടാംസ്ഥാനത്ത് ക്രൈസ്തവരും മൂന്നാമത് മുസ്‌ലിംകളുമാണ്. 57 ശതമാനം വര്‍ഗീയ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരാണ്. തൊട്ടുപിന്നിലുള്ള ക്രിസ്ത്യാനികള്‍ 30 ശതമാനവും മുസ്‌ലിംങ്ങല്‍ 12 ശതമാനവുമാണ് മത വിദ്വേഷത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടത്.

10 വര്‍ഷത്തിനിടെ രാജ്യത്ത് ഇത്തരത്തില്‍ മൊത്തം 287 കുറ്റകൃത്യങ്ങളാണ് നടന്നത്. അതില്‍ 102 പേര്‍ കൊല്ലപ്പെട്ടു. 720 പേര്‍ക്ക് പരിക്കേറ്റു. 58 ശതമാനവും ഇരകളാക്കപ്പട്ടവത് മുസ്‌ലിംകളാണ്. ഹിന്ദുക്കള്‍ 13 ശതമാനവും ക്രിസ്ത്യാനികള്‍ 15 ശതമാനവുമാണ്.

പശുവിന്റെ പേരിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വംശീയ അക്രമങ്ങള്‍ നടന്നത്. 28 ശതമാനം വരും അത്. ഇതരമതത്തിലുള്ളവരുമായുള്ള വൈവാഹിക, പ്രണയ ബന്ധങ്ങളുടെ പേരില്‍ 14 ശതമാനം അക്രമങ്ങള്‍ നടന്നപ്പോള്‍ വര്‍ഗീയ കലാപങ്ങള്‍ 9 ശതമാനമാണ്. ബാക്കി 28 ശതമാനം ഇതിലൊന്നും പെടാത്തവയാണ്.

ഉത്തര്‍പ്രദേശാണ് മതവിദ്വേഷത്തിന്റെ കാര്യത്തില്‍ മുന്നില്‍. അവിടെ നിന്ന് 61 അക്രമങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നില്‍ മേഘാലയ,1. കേരളത്തില്‍ നാല് വര്‍ഗീയ അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.




Tags:    

Similar News