പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; ബഹളംവച്ചതോടെ വഴിയില്‍ ഉപേക്ഷിച്ചു അക്രമി രക്ഷപ്പെട്ടു
വീട്ടില്‍ കളിച്ച് കൊണ്ടിരിക്കെ, വെള്ള ആക്റ്റീവ സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ ഒരു വിലാസം പറയുകയും അയാളുടെ വീട് കണ്ടെത്താന്‍ പ്രതി അവളോട് സഹായം ആവശ്യപ്പെടുകയും അവളെ ബൈക്കില്‍ കയറ്റുകയും ചെയ്യുകയായിരുന്നു.
ഹൈദരാബാദ്: സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്ന് പരാതി. ആന്ധ്രാ പ്രദേശിലെ സുകര്‍ലബാദില്‍ ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. പെണ്‍കുട്ടി ബഹളംവച്ചതോടെ പരിഭ്രാന്തനായ അക്രമി കുട്ടിയെ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
വീട്ടില്‍ കളിച്ച് കൊണ്ടിരിക്കെ, വെള്ള ആക്റ്റീവ സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ ഒരു വിലാസം പറയുകയും അയാളുടെ വീട് കണ്ടെത്താന്‍ പ്രതി അവളോട് സഹായം ആവശ്യപ്പെടുകയും അവളെ ബൈക്കില്‍ കയറ്റുകയും ചെയ്യുകയായിരുന്നു.
'ഒരു കടയുടമയുടെ വിലാസം അറിയാമോ എന്ന് അയാള്‍ ചോദിച്ചപ്പോള്‍ അതെ എന്ന് ഞാന്‍ പറഞ്ഞു. വീട് കാണിക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെടുകയും തന്നെ മോട്ടോര്‍ സൈക്കിളില്‍ കയറ്റുകയും ചെയ്തു'- പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടും തട്ടിക്കൊണ്ടുപോയയാള്‍ വാഹനം നിര്‍ത്താന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കരഞ്ഞ് ഒച്ചവച്ചതോടെ പരിഭ്രാന്തനായ അക്രമി കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
പ്രതി കുട്ടിയുടെ മുഖത്ത് ചില രാസവസ്തുക്കള്‍ പോലുള്ളത് തളിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. തുടര്‍ന്ന് അര്‍ദ്ധ അബോധാവസ്ഥയിലാവുകയും ബോധം വീണ്ടെടുത്തപ്പോള്‍, വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് കുട്ടി നിലവിളിച്ചു. അയാള്‍ അവളെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു, പക്ഷേ അവള്‍ സഹായത്തിനായി ഉറക്കെ നിലവിളിച്ചതോടെ അയാള്‍ അവളെ ഉപേക്ഷിച്ച് ഓടിപ്പോയി'-പിതാവ് പറഞ്ഞു.
പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള എഡെപ്പള്ളിയില്‍ ഉപേക്ഷിച്ചതായി പോലfസ് പറഞ്ഞു.പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി സംഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലിസിനെ സമീപിച്ചു.പരാതി ലഭിച്ച ശേഷം പോലിസ് സിസിടിവി ദൃശ്യങ്ങള്‍ സ്ഥലത്ത് നിന്ന് ശേഖരിച്ച് പരിശോധിച്ചപ്പോള്‍ വെളുത്ത നിറമുള്ള ആക്ടിവ സ്‌കൂട്ടര്‍ കണ്ടെങ്കിലും വാഹന നമ്പര്‍ തിരിച്ചറിയാനോ പ്രതിയുടെ ദൃശ്യ ഫോട്ടോ ലഭിക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല.