എരുമേലി: 108 വയസുള്ള സ്ത്രീ കടന്നല്‍ക്കുത്തേറ്റു മരിച്ചു. പാക്കാനം കാവനാല്‍ കുഞ്ഞുപെണ്ണ് നാരായണനാണ് മരിച്ചത്. ഇവരുടെ മകള്‍ ഉള്‍പ്പെടെ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുഞ്ഞുപെണ്ണ് മരിച്ചത്. പരിക്കേറ്റ മകള്‍ കെ എന്‍ തങ്കമ്മ (80), വീട്ടിലെ സഹായി ജോയി (75), അയല്‍വാസി ശിവദര്‍ശന്‍ (24) എന്നിവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.