ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം; 12 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 50 ആയി

Update: 2021-02-15 01:03 GMT
തപോവന്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുവീണു രൂപപ്പെട്ട മിന്നല്‍പ്രളയത്തില്‍ കാണാതായ 12 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 50 ആയി.


തപോവന്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തുരങ്കത്തില്‍ ഏഴു ദിവസമായി തെരച്ചില്‍ നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. തുരങ്കത്തിന്റെ 130 മീറ്ററോളം എത്താന്‍ രക്ഷാപ്രവ!ര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ദൗലി ഗംഗ നദിയില്‍ നിന്ന് തുരങ്കത്തിലേക്ക് വെള്ളം കയറുന്നത് വെല്ലുവിളിയാണ്. എങ്കിലും കൂടുതല്‍ പേരെ ജീവനോടെ പുറത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. 164 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. 12 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 26 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.




Similar News