മുംബൈയിലെ ബോട്ടപകടത്തില്‍ മരണം പതിമൂന്നായി; മരിച്ചവരില്‍ മൂന്നു പേര്‍ നേവി ഉദ്യോഗസ്ഥര്‍

Update: 2024-12-18 15:17 GMT

മുംബൈ: മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ മരണം പതിമൂന്നായി. സ്പീഡ് ബോട്ടിടിച്ച് തകര്‍ന്ന യാത്ര ബോട്ടില്‍ നുറിലധികം പേരുണ്ടായിരുന്നു. ഇതില്‍ 13 പേര്‍ മരിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അറിയിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ നാവികസേനാ ഉദ്യോഗസ്ഥരാണ്. 101 പേരെ രക്ഷിച്ചു. രക്ഷപ്പെട്ടവരില്‍ ചിലര്‍ അതീവഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ നീല്‍കമല്‍ എന്ന യാത്ര ബോട്ടില്‍ ആറുപേര്‍ സഞ്ചരിച്ചിരുന്ന നാവികസേനയുടെ സ്പീഡ് ബോട്ട് കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് അപകടം.

Similar News