ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം; ഭിന്നശേഷി വിദ്യാര്‍ഥിയെ ആക്രമിച്ച എസ്എഫ്‌ഐക്കാരുടെ ഹരജി തള്ളി

Update: 2024-12-18 17:50 GMT

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ ഭിന്നശേഷി വിദ്യാര്‍ഥിയെ ആക്രമിച്ച കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നു ചൂണ്ടിക്കാട്ടിയാണു ജാമ്യാപേക്ഷ തള്ളിയത്. അമല്‍, മിഥുന്‍, അലന്‍, വിധു എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിലാണു തിരുവനന്തപുരം ആറാം അഡി.സെഷന്‍സ് കോടതി ഉത്തരവ് പറഞ്ഞത്.

ജാമ്യഹരജിയില്‍ വിധി വരുന്നതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി നിര്‍ദേശിച്ചിരുന്നു. 2ന് വൈകിട്ട് മൂന്നരയോടെ പൂവച്ചല്‍ സ്വദേശി മുഹമ്മദ് അനസിനെ എസ്എഫ്‌ഐക്കാര്‍ യൂണിറ്റ് മുറിയില്‍ തടഞ്ഞുവച്ചു മര്‍ദ്ദിച്ചെന്നാണു പരാതി. വൈകല്യമുള്ള കാലില്‍ ഉള്‍പ്പെടെ ചവിട്ടിയെന്നും തലയില്‍ കമ്പുകൊണ്ട് അടിച്ചെന്നും മുഹമ്മദ് അനസ് മൊഴി നല്‍കി.



Tags:    

Similar News