സഹപാഠിയെ ഇസ്രായേല്‍ സൈന്യം വധിച്ചു; കണ്ണീരണിഞ്ഞ് ഗസ സ്‌കൂളിലെ ആദ്യദിനം (വീഡിയോ)
ഇസ്രായേലിന്റെ കണ്ണില്ലാത്ത ക്രൂരത കണ്ണീരിലാഴ്ത്തിയത് ഗസയിലെ 13 വയസ്സുകാരായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ. അത്രയും ദിവസം തങ്ങളോടൊപ്പം ഒരേ ബഞ്ചിലിരുന്ന വിദ്യാര്‍ഥിനി ഇനി തങ്ങളോടൊപ്പമില്ലെന്ന തിരിച്ചറിവാണ് വിദ്യാര്‍ഥികളെ കണ്ണീരണിയിച്ചത്. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ സഹപാഠിയായ ലയാന്‍ അല്‍ഷെറിന്റെ ചിത്രവുമായാണ് വിദ്യാര്‍ഥിനികള്‍ ക്ലാസിലെത്തിയത്.
ഗസ മുനമ്പില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം ആഗസ്ത് ആദ്യത്തില്‍ നടത്തിയ വ്യോമാക്രമണത്തിലും ഷെല്ലാക്രമണത്തിലും 17 കുട്ടികള്‍ ഉള്‍പ്പെടെ 48 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനു പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇസ്രായേല്‍ സൈന്യത്തിന്റെ നരനായാട്ടിനെതിരേ ഇസ്‌ലാമിക രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു.
First day of school in Gaza:
— Muhammad Smiry (@MuhammadSmiry) August 29, 2022
13-year old students are mourning their late classmate Layan Al-Sha'er who was murdered in an lsraeli airstrike during lsrael's last aggression on the Gaza Strip. @timesofgaza pic.twitter.com/Xg0cpT5J8G