ഗസ അധിനിവേശം: വെടിനിര്‍ത്തല്‍ ചര്‍ച്ച നടക്കുന്നുണ്ടെന്ന് ഹമാസ്

ഗസയിലെ ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനും സ്ഥിരമായ വെടിനിര്‍ത്തല്‍ സ്ഥാപിക്കാനും വഴിയൊരുക്കാനുമുള്ള കരാറുകളോ ആശയങ്ങളോ തള്ളിയിട്ടില്ല

Update: 2024-10-30 03:31 GMT

ദോഹ: ഗസ മുനമ്പിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള മധ്യസ്ഥരുടെ അഭ്യര്‍ത്ഥനകളോട് പ്രതികരിച്ചതായി ഹമാസ് വക്താവ് സമി അബു സുഹ്‌രി. വിഷയത്തില്‍ ഇതിനകം നിരവധി യോഗങ്ങള്‍ നടന്നിട്ടുണ്ട്.

ഗസയിലെ ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനും സ്ഥിരമായ വെടിനിര്‍ത്തല്‍ സ്ഥാപിക്കാനും വഴിയൊരുക്കാനുമുള്ള കരാറുകളോ ആശയങ്ങളോ തള്ളിയിട്ടില്ല. ഗസയില്‍ നിന്നും അധിനിവേശ സേനയെ പിന്‍വലിക്കുക, ഉപരോധം നീക്കുക, ദുരിതാശ്വാസവും പിന്തുണയും നല്‍കുക, പുനര്‍നിര്‍മ്മാണം സുഗമമാക്കുക, തടവുകാരെ കൈമാറുന്നതിനുള്ള കരാര്‍ നേടുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടണം.

'അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ നേതാക്കന്മാരും അവരുടെ പാര്‍ട്ടികളും ഗസയിലെ ഇസ്രായേല്‍ അധിനിവേശത്തെ അപലപിച്ചതു കൊണ്ട് മാത്രം കാര്യമില്ല. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളുടെ നിയമസാധുത, അവരുടെ ത്യാഗങ്ങളുടെയും കഷ്ടപ്പാടുകളുടെയും വ്യാപ്തി എന്നിവയ്ക്ക് അനുയോജ്യമായ ചരിത്രപരമായ തീരുമാനം പ്രഖ്യാപിക്കുകയാണ് വേണ്ടത്.' അദ്ദേഹം പറഞ്ഞു.

Tags:    

Similar News