ജാതി മാറി വിവാഹം: സഹോദരിയെ കൗമാരക്കാരന്‍ വെടിവെച്ചുകൊന്നു
21കാരിയായ ബുള്‍ബുള്‍ ആണ് സഹോദരന്റെ ദുരഭിമാനത്തിന് ഇരയായത്. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം.
ഇന്‍ഡോര്‍: ഇതര ജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ച സഹോദരിയെ 17 കാരന്‍ വെടിവെച്ചുകൊന്നു. 21കാരിയായ ബുള്‍ബുള്‍ ആണ് സഹോദരന്റെ ദുരഭിമാനത്തിന് ഇരയായത്. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ഇതരജാതിക്കാരനായ കുല്‍ദീപ് എന്ന യുവാവിനെ സഹോദരി വിവാഹം കഴിച്ചതാണ് സഹോദരനെ പ്രകോപിപ്പിച്ചത്.
ആറുമാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇത് കുടുംബത്തിന് മാനക്കേട് ഉണ്ടാക്കിയെന്നാരോപിച്ചായിരുന്നു കൊലപാതകം.വിവാഹ ശേഷം ഇരുവരും നാടുവിട്ടിരുന്നു. ശനിയാഴ്ച രാവിലെയാണ് ഇവര്‍ ബുള്‍ബുളിന്റെ വീട്ടില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് സഹോദരന്‍ ബുള്‍ബുളിനെ വെടിവെച്ചുകൊല്ലുകയായിരുന്നു.
വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ യുവതിയെ ഉടന്‍ പ്രദേശത്തെ മഹാരാജ യശ്വന്ത് റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.പ്രതി പോലിസില്‍ കീഴടങ്ങി.