യുപിയില്‍ കൊവിഡ് ബാധിച്ച് രണ്ട് ബിജെപി എംഎല്‍എമാര്‍ മരിച്ചു
ഔരിയ സിറ്റി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രമേശ് ദിവാകര്‍ (57), ബിജെപിയുടെ മുതിര്‍ന്ന നേതാവും ലക്‌നോ വെസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയുമായ സുരേഷ് ശ്രീവാസ്തവ എന്നിവരാണ് ചികില്‍സയില്‍ ഇരിക്കെ മരിച്ചത്.
ലക്‌നോ: ഉത്തര്‍പ്രദേശില്‍ കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് ബിജെപി എംഎല്‍എമാര്‍ മരിച്ചു. ഔരിയ സിറ്റി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രമേശ് ദിവാകര്‍ (57), ബിജെപിയുടെ മുതിര്‍ന്ന നേതാവും ലക്‌നോ വെസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയുമായ സുരേഷ് ശ്രീവാസ്തവ എന്നിവരാണ് ചികില്‍സയില്‍ ഇരിക്കെ മരിച്ചത്.
കൊവിഡ് ബാധിതനായിരുന്ന രമേശ് ദിവാകര്‍ മീററ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ലക്‌നോ സഞ്ജയ് ഗാന്ധി പോസ്റ്റുഗ്രാറ്റുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു ശ്രീവാസ്തവ. എംഎല്‍എമാരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. എംഎല്‍എമാരുടെ വിയോഗം തീരാനഷ്ടമെന്ന് ബിജെപി ഔരിയ ജില്ലാ അധ്യക്ഷന്‍ ശ്രീറാം മിശ്ര അറിയിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കന്നി വിജയം നേടിയാണ് രമേശ് ദിവാകര്‍ യുപി നിയമസഭയിലെത്തിയത്.