ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താന്‍ വിട്ടയച്ചു

ഇവരെ പാകിസ്താന്‍ അറസ്റ്റ് ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇവരുടെ വാഹനം ഒരു കാല്‍നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി എന്നാണ് പാക് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

Update: 2020-06-15 16:54 GMT

ന്യൂഡല്‍ഹി: ഇസ്‌ലാമാബാദില്‍ വെച്ച് കാണാതായ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താന്‍ വിട്ടയച്ചു. രണ്ട് പേരും ഇസ് ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ആസ്ഥാനത്ത് തിരിച്ചെത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇസ് ലാമാബാദിലെ ഹൈക്കമ്മീഷനില്‍ നിയോഗിച്ചിരുന്ന രണ്ട് സിഐഎസ്എഫ് ജീവനക്കാരെ രാവിലെയാണ് കാണാതായത്. എട്ടരയോടെ ജോലിക്കായി ഇറങ്ങിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കാണാതാവുകയായിരുന്നു.

ഇവരെ പാകിസ്താന്‍ അറസ്റ്റ് ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇവരുടെ വാഹനം ഒരു കാല്‍നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി എന്നാണ് പാക് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

ഇരുവരും പാക് കസ്റ്റഡിയിലാണെന്ന വ്യക്തമായതോടെ ഇന്ത്യ പാകിസ്താന്‍ ആക്ടിംഗ് ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി. രണ്ട് ജീവനക്കാരെയും കസ്റ്റഡിയില്‍ നിന്നും ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 

Tags:    

Similar News