ബിജെപി നേതാക്കള്‍ കാറപകടത്തില്‍ മരിച്ചു; ടിപ്പര്‍ ലോറി മൂന്നുതവണ ഇടിച്ചെന്ന് പോലിസ്

Update: 2025-01-06 03:48 GMT

സംഭല്‍പൂര്‍: ഒഡീഷയിലെ സംഭല്‍പൂരില്‍ രണ്ട് ബിജെപി നേതാക്കള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ബിജെപി എംഎല്‍എ നൗരി നായക്കിന്റെ അടുത്ത അനുയായികളായ ദേവേന്ദ്ര നായക്, മുരളീധര്‍ ചൂരിയ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറി മൂന്നുതവണ ഇടിച്ചെന്ന് പോലിസ് അറിയിച്ചു. ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ടിപ്പര്‍ ആദ്യം കാറിന്റെ ഒരുവശത്താണ് തട്ടിയത്. 100 മീറ്റര്‍ കഴിഞ്ഞപ്പോള്‍ പുറകില്‍ നിന്നും വന്നു ഇടിച്ചു. ഇതോടെ കാറുമായി രക്ഷപ്പെടാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചു. എന്നാല്‍, ടിപ്പര്‍ ലോറി ചേസ് ചെയ്തു വന്നു ഇടിച്ചു. ഈ ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിഞ്ഞാണ് ബിജെപി നേതാക്കള്‍ മരിച്ചത്. സംഭവത്തില്‍ ഗൂഡാലോചനയുണ്ടോയെന്നു പരിശോധിക്കുകയാണെന്ന് സംഭല്‍പൂര്‍ എസ്പി മുകേഷ് കുമാര്‍ ഭാമൂ പറഞ്ഞു.

Similar News