എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍

Update: 2022-07-07 17:12 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍. ഇതിനു പുറമേ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി നിര്‍ത്തിയ 440 ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കുകയും ചെയ്തു. ടി വി ഇബ്രാഹീം എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ മന്ത്രി എം വി ഗോവിന്ദന്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2016 ല്‍ യുഡിഎഫ് അധികാരം ഒഴിയുമ്പോള്‍ സംസ്ഥാനത്ത് 29 ബാറുകളും 306 ഔട്ട്‌ലെറ്റുകളുമാണ് ഉണ്ടായിരുന്നത്. അസൗകര്യങ്ങളെ തുടര്‍ന്ന് അന്ന് പൂട്ടിയ 78 ബെവ്‌ക്കോ ഔട്ട് ലെറ്റുകള്‍ വീണ്ടും തുറക്കുന്നതിനും പിണറായി സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയിടുണ്ട്. ഐടി പാര്‍ക്കുകളില്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പ്രവര്‍ത്തി സമയത്തിന് ശേഷമുള്ള സമയങ്ങളില്‍ മദ്യപിക്കാനായി പബ്ബുകള്‍ അനുവദിക്കുമെന്നും എക്‌സൈസ് മന്ത്രി ഇന്ന് നിയമസഭയെ അറിയിച്ചു.

ഐടി പാര്‍ക്ക് ലോഞ്ച് ലൈസന്‍സ് എന്ന പേരില്‍ വിദേശ മദ്യ ചട്ടത്തില്‍ ഉള്‍പ്പെടുത്തി ലൈസന്‍സ് അനുവദിക്കുമെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി. ഇക്കാര്യം 2022 23 വര്‍ഷത്തെ മദ്യനയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത് സംബന്ധമായ ചട്ടം രൂപീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.

Tags:    

Similar News