എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടു പോയ 25 ലക്ഷം കവര്‍ന്നു; കാര്‍ ഡ്രൈവറെ ബോധം കെടുത്തിയെന്ന് പോലിസ്

കാറിനകത്തും യുവാവിന്റെ ദേഹത്തും മുളകുപൊടിയുണ്ടായിരുന്നു. കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Update: 2024-10-19 14:09 GMT

കോഴിക്കോട്: എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോവുകയായിരുന്നു 25 ലക്ഷം രൂപ ഡ്രൈവറെ ആക്രമിച്ചു തട്ടിയെടുത്തു. എലത്തൂര്‍ കാട്ടില്‍പീടികയില്‍ ഇന്ന് വൈകീട്ടാണ് സംഭവം. കാറിന്റെ ഡ്രൈവറായ പയ്യോളി സ്വദേശി സുഹൈലാണ് ആക്രമിക്കപ്പെട്ടത്.

ഇന്ത്യ വണ്‍ എടിഎമ്മില്‍ പൈസ നിറയ്ക്കുന്നതിനായി ഫെഡറല്‍ ബാങ്കില്‍ നിന്ന് പുറപ്പെട്ട സുഹൈലിനെ ആക്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കാറെടുത്ത് അല്‍പദൂരം എത്തിയപ്പോള്‍ ഒരു പര്‍ദധാരി കൈകാട്ടി കാര്‍ നിര്‍ത്തിച്ചു. കാര്‍ നിര്‍ത്തിയ സമയം രണ്ടു പേര്‍ കാറില്‍ അതിക്രമിച്ചു കയറി കെട്ടിയിട്ട് ബോധം കെടുത്തി പണം തട്ടിയെന്നാണ് കേസ്. കാട്ടില്‍പീടികയിലാണ് അക്രമി സംഘം കാര്‍ ഉപേക്ഷിച്ചത്.

ബോധം വന്ന സുഹൈല്‍ നിലവിളിച്ച് ആളെക്കൂട്ടുകയായിരുന്നു. കാറിനകത്തും യുവാവിന്റെ ദേഹത്തും മുളകുപൊടിയുണ്ടായിരുന്നു. കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News