ഫോണില്‍ മുഴുകിയിരുന്ന ഭാര്യ ഭര്‍ത്താവിന് ഭക്ഷണം വിളമ്പി നല്‍കിയില്ല; ഷിമോഗയില്‍ 28കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്

Update: 2024-11-10 12:30 GMT

ഷിമോഗ: വീട്ടിലെത്തിയ ഭര്‍ത്താവിന് ഭക്ഷണം എടുത്ത് നല്‍കാതെ ഫോണില്‍ നോക്കിയിരുന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ്. ഷിമോഗ ജില്ലയിലെ ശികാരിപുര താലൂക്കിലെ അംബ്ലിഗോളയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരിയായ 28കാരിയേയാണ് ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

ഗൌരമ്മയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ഗൌരമ്മയുടെ ഭര്‍ത്താവ് മനു വീട്ടിലെത്തിയ സമയത്ത് ഇവര്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ഭക്ഷണം വിളമ്പിത്തരാന്‍ യുവാവ് ആവശ്യപ്പെട്ടപ്പോള്‍ വിളമ്പി കഴിക്കാന്‍ ആവശ്യപ്പെട്ട ശേഷം യുവതി ഫോണില്‍ സംസാരിക്കുന്നത് തുടരുകയായിരുന്നു. മുന്‍പൊരിക്കലും സമാന രീതിയില്‍ ഭാര്യ പെരുമാറിയത് ഓര്‍മ്മ വരുക കൂടി ചെയ്ത യുവാവ് ക്ഷുഭിതനായി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തോര്‍ത്ത് ഉപയോഗിച്ചായിരുന്നു കൊലപാതകം.

യുവതി മരിച്ചെന്ന് വ്യക്തമായതോടെ യുവതിയുടെ പിതാവിനെ വിളിച്ച് നിങ്ങളുടെ മകള്‍ മരിച്ചെന്നും യുവാവ് വിശദമാക്കി. ഇതിന് പിന്നാലെ യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.




Similar News