കശ്മീരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവച്ച് കൊന്നു

കാറില്‍ സഞ്ചരിച്ച ഇവര്‍ക്ക് നേരെ സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സായുധസംഘത്തിനായി തിരച്ചില്‍ തുടരുകയാണ്.

Update: 2020-10-30 01:13 GMT

ശ്രീനഗര്‍: കശ്മീരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ സായുധര്‍ വെടിവച്ച് കൊന്നു. കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് വെടിയേറ്റ് മരിച്ചത്. ഹിദ ഹുസൈന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറില്‍ സഞ്ചരിച്ച ഇവര്‍ക്ക് നേരെ സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സായുധസംഘത്തിനായി തിരച്ചില്‍ തുടരുകയാണ്.

ഫിദാ ഹുസൈനെകൂടാതെ സോഫത്ത് ദേവ്‌സര്‍ നിവാസിയായ ഉമര്‍ റാഷിദ് ബേഗ്, വൈ കെ പോറ നിവാസി മുഹമ്മദ് റംസാന്റെ മകന്‍ ഉമര്‍ റംസാന്‍ ഹജം എന്നിവരാണ് വെടിയേറ്റ് മരിച്ചത്. അക്രമണത്തെ പ്രധാനമന്ത്രി, ദേശീയ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ആക്രമണത്തെ അപലപിച്ചു.

അടുത്തിടെ കശ്മീരില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലായില്‍ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബക്കാരും വെടിയേറ്റ് മരിച്ചിരുന്നു. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ബാരി. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നടന്ന സായുധാക്രമണത്തില്‍ പ്രാദേശിക യുവജനവിഭാഗം നേതാവ് ഉള്‍പ്പെടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കാറില്‍ യാത്രചെയ്യുകയായിരുന്നവര്‍ക്കു നേരെ വൈ കെ പോറ പ്രദേശത്ത് വച്ച് വെടിവയ്പുണ്ടാവുകയായിരുന്നു.

Tags:    

Similar News