ബിജെപി വക്താവിന്റെ പ്രവാചക നിന്ദ;കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ 36 പേര്‍ അറസ്റ്റില്‍

ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചക്കിടെയാണ് ബിജെപി വക്താവ് നുപൂര്‍ ശര്‍മ മുസ്‌ലിം പ്രവാചകനെതിരേ പരാമര്‍ശം നടത്തിയത്

Update: 2022-06-04 07:05 GMT

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ 36 പേര്‍ അറസ്റ്റില്‍. ബിജെപി വക്താവ് നുപൂര്‍ ശര്‍മ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തത്.സംഭവങ്ങളുടെ വിഡിയോ ക്ലിപ്പുകള്‍ പരിശോധിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്ന് പോലിസ് പറഞ്ഞു. തിരിച്ചറിയാത്ത അക്രമികള്‍ക്കെതിരെ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലിസ് കമ്മീഷണര്‍ വിജയ് സിങ് മീണ പറഞ്ഞു.

ആക്രമത്തിനു ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും. അവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും പോലിസ് വ്യക്തമാക്കി. നഗരത്തില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ശേഷമാണ് കാണ്‍പൂരിലെ വിവിധ ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചക്കിടെയാണ് ബിജെപി വക്താവ് നുപൂര്‍ ശര്‍മ മുസ്‌ലിം പ്രവാചകനെതിരേ പരാമര്‍ശം നടത്തിയത്. ഇതേതുടര്‍ന്നാണ് ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറുള്‍പ്പെടെ സംഘര്‍ഷം ഉണ്ടായത്. പതിമൂന്ന് പോലിസുകാര്‍ക്കും മുപ്പത് സാധാരണക്കാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിരുന്നു.

Tags:    

Similar News