അഷ്‌റഫ് കൊലക്കേസ്: നാലു ആര്‍എസ്എസ്സുകാര്‍ക്ക് ജീവപര്യന്തം തടവ്

2011 മെയ് 21നാണ് സിപിഎം പ്രവര്‍ത്തകനായ അഷ്‌റഫിനെ ആര്‍എസ്എസ്സുകാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്.

Update: 2024-10-28 08:59 GMT

തലശേരി: സിപിഎം പ്രവര്‍ത്തകന്‍ സി അഷ്‌റഫിനെ വെട്ടിക്കൊന്ന കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. എരുവട്ടി പുത്തന്‍കണ്ടം പ്രനൂബ നിവാസില്‍ എം പ്രനു ബാബു എന്ന കുട്ടന്‍ (34), മാവിലായി ദാസന്‍മുക്ക് ആര്‍വി നിവാസില്‍ ആര്‍ വി നിധീഷ് എന്ന ടുട്ടു(36), എരുവട്ടി പാനുണ്ട മണക്കടവത്ത് ഹൗസില്‍ വി ഷിജില്‍ എന്ന ഷീജൂട്ടന്‍ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തില്‍ കെ ഉജേഷ് എന്ന ഉജി (34) എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2011 മെയ് 21നാണ് സിപിഎം പ്രവര്‍ത്തകനായ അഷ്‌റഫിനെ ആര്‍എസ്എസ്സുകാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. മീന്‍ വില്‍പ്പന നടത്തുകയായിരുന്ന അഷ്‌റഫിനെ കാപ്പുമ്മല്‍ സുബൈദാര്‍ റോഡില്‍ വെട്ടി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ 21ന് പുലര്‍ച്ചെ മരിച്ചു. കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ കെ.വി. വേണുഗോപാലാണ് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ ഹാജരായി

Tags:    

Similar News