'നോണ്‍ ഹലാല്‍' മാംസം ആവശ്യപ്പെട്ട് മുസ് ലിം കച്ചവടക്കാരെ മര്‍ദ്ദിച്ച സംഭവം: അഞ്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ (വീഡിയോ)
ബംഗളൂരു: നോണ്‍ ഹലാല്‍ മാംസം ആവശ്യപ്പെട്ട് മുസ് ലിം കച്ചവടക്കാരനെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഷിമോഗയിലാണ് ഹലാലിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ് ലിം കച്ചവടക്കാരനെ മര്‍ദിച്ചത്.
5 #BajrangDal members arrested in #Shivamogga 4 abusing & attacking meat stall owner Tousif.Dal members demanded Tousif to provide non #Halal meat.When Tousif said to go to another shop for non halal meat.He was assaulted.Same group went to other shops demanding nonhalal meat. pic.twitter.com/o5H3wrFe50
— Imran Khan (@KeypadGuerilla) April 1, 2022
ബുധനാഴ്ച്ച ഉച്ചക്കാണ് സംഭവം. നോണ്‍ ഹലാല്‍ മാംസം ആവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ സംഘം എത്തുകയായിരുന്നു. ഹലാല്‍ മാംസമാണ് ഇവിടെ വില്‍ക്കുന്നതെന്ന് പറഞ്ഞ തൂസിഫ് എന്ന കച്ചവടക്കാരനെ ബജ്‌റംഗ്ദള്‍ സംഘം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ ശ്രീ കാന്ത്, കൃഷ്ണ, ഗുണ്ട തുടങ്ങിയവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ചിക്കന്‍ കടയുടമ സയ്യിദ് അന്‍സാറും ബന്ധു തുസിഫും പരാതിയില്‍ പറയുന്നു.
ഹിജാബിന് പിന്നാലെ കര്‍ണാടകയില്‍ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുയാണ് ഹിന്ദുത്വര്‍. ക്ഷേത്രത്തിന് സമീപം മുസ് ലിം കച്ചവടക്കാരെ വിലക്കിയതിന് പിന്നാലെ 'ഹലാല്‍' കട്ടിനെതിരേ വര്‍ഗീയ പ്രചാരണവുമായി എത്തിയിരിക്കുകയാണ് സംഘപരിവാരം. ഹിന്ദുത്വ പ്രചാരണം ചിലയിടങ്ങളില്‍ ആക്രമണത്തിലും കലാശിക്കുന്നുണ്ട്.