കോട്ടയത്ത് 10 വയസുകാരിയെ പീഡിപ്പിച്ച 74 കാരന്‍ റിമാന്‍ഡില്‍

കുറിച്ചി സ്വദേശി യോഗീ ദക്ഷനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

Update: 2021-10-24 02:03 GMT

കോട്ടയം: ചങ്ങനാശ്ശേരിയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച 74 കാരനെ കോട്ടയം മൊബൈല്‍ കോടതി റിമാന്‍ഡ് ചെയ്തു. കുറിച്ചി സ്വദേശി യോഗീ ദക്ഷനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.

ചങ്ങനാശ്ശേരിയില്‍ പലചരക്ക് കട നടത്തുകയായിരുന്നു യോഗീ ദക്ഷന്‍. സാധനം വാങ്ങാനായി പെണ്‍കുട്ടി കടയിലെത്തിയപ്പോഴാണ് പീഡിപ്പിച്ചത്. വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠായിയും നല്‍കിയിരുന്നു.

കുട്ടി കടയില്‍ വരുമ്പോള്‍ പ്രതി രഹസ്യഭാഗങ്ങളില്‍ ഉള്‍പ്പെടെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് പോലിസ് പറഞ്ഞു. കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.


Tags:    

Similar News