ഉപതിരഞ്ഞെടുപ്പിലെ തോല്‍വി ഷോക്ക് ട്രീറ്റ്‌മെന്റായി; പെട്രോളിന്റേയും ഡീസലിന്റേയും മൂല്യ വര്‍ദ്ധിത നികുതി കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും മൂല്യ വര്‍ദ്ധിത നികുതി കുറച്ചു മുഖം മിനുക്കല്‍ നടപടികള്‍ തുടങ്ങി.

Update: 2021-11-04 01:54 GMT

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായതോടെ ഇന്ധനവിലക്കുറവിന്റെ ആശ്വാസത്തില്‍ രാജ്യം.

പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും മൂല്യ വര്‍ദ്ധിത നികുതി കുറച്ചു മുഖം മിനുക്കല്‍ നടപടികള്‍ തുടങ്ങി.

പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറില്‍ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസല്‍ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി. അതേസമയം കേരളം തീരുമാനം എടുത്തിട്ടില്ല.

കേന്ദ്രം കുറച്ച നികുതി അനുസരിച്ച് തിരുവനന്തപുരത്ത് പെട്രോള്‍ വില 105രൂപ 86 പൈസയായി. ഡീസല്‍വില 93 രൂപ 52 പൈസയായും കുറഞ്ഞു. കൊച്ചിയില്‍ ഡീസല്‍ വില 91 രൂപ 49 പൈസ , പെട്രോള്‍ 103രൂപ 70 പൈസ ആണ്. കോഴിക്കോട് ഡീസല്‍ വില 92.57 , പെട്രോള്‍ വില 103.97 പൈസയുമായി.

കുറച്ചതോടെ പെട്രോളിനും ഡീസലിനും വില കുറവ് പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ പെട്രോളിന് കുറഞ്ഞത് 6 രൂപ 57 പൈസയാണ്. ഡീസലിന് പന്ത്രണ്ടര രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്.

Tags:    

Similar News