ഏഴാം ക്ലാസുകാരിയായിരുന്ന മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 106 വര്‍ഷം തടവ്

പല വകുപ്പുകളിലായി 106 വര്‍ഷമാണ് ശിക്ഷയെങ്കിലും 25 വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

Update: 2022-05-10 04:15 GMT
ഏഴാം ക്ലാസുകാരിയായിരുന്ന മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 106 വര്‍ഷം തടവ്

തിരുവനന്തപുരം: ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അച്ഛന് 106 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. പല വകുപ്പുകളിലായി 106 വര്‍ഷമാണ് ശിക്ഷയെങ്കിലും 25 വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

2017ല്‍ കാട്ടാക്കട പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നെയ്യാറ്റിന്‍കര പോക്‌സോ കേസുകള്‍ക്കായുള്ള പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതി ശിക്ഷിച്ചത്. ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്താണ് മകളെ നിരന്തരം പീഡിപ്പിച്ചത്.

അഞ്ച് വകുപ്പുകളിലായാണ് ഇയാളെ 106 വര്‍ഷം കോടതി കഠിന തടവിനു ശിക്ഷിച്ചത്. ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി വി ഉദയകുമാറുമാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യയും അഡ്വ. ഗോപിക ഗോപാലും ഹാജരായി. കാട്ടാക്കട എസ്‌ഐയായിരുന്ന ഡി ബിജു കുമാര്‍, ഇന്‍സ്‌പെക്ടറായിരുന്ന ആര്‍എസ് അനൂപ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Tags:    

Similar News