ഇസ്രായേലിലെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

Update: 2024-03-05 04:59 GMT

ജറൂസലേം: ഇസ്രായേലിനു നേരെ നടന്ന ടാങ്ക് വേധക മിസൈല്‍ ആകമണത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടു. മറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി പാറ്റ്‌നിബിന്‍ മാക്‌സ് വെല്‍ ആണ് കൊല്ലപ്പെട്ടത്. ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ബുഷ് ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടുക്കി സ്വദേശിയാണ് മെല്‍വിന്‍. നിസ്സാര പരിക്കുകള്‍ മാത്രമുള്ള മെല്‍വിന്‍ വടക്കന്‍ ഇസ്രായേലി നഗരമായ സഫേദിലെ സിവ് ആശുപത്രിയില്‍ ചികില്‍സയിലാണുള്ളത്.

    ലബനാനിലെ ഹിസ്ബുല്ലയാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതപ്പെടുന്നു. ഒക്ടോബര്‍ 7നു ശേഷമുള്ള ഗസ യുദ്ധത്തില്‍ ഹമാസിനെ പിന്തുണച്ച്, വടക്കന്‍ ഇസ്രായേല്‍ പ്രദേശങ്ങളില്‍ റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ദിനേനയെന്നോണം ഹിസ്ബുല്ല ആക്രമണം നടത്തിവരുന്നുണ്ട്. വടക്കന്‍ ഇസ്രായേലിലെ കര്‍ഷക ഗ്രാമത്തിലെ ഒരു തോട്ടത്തിലാണ് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 ഓടെ മിസൈല്‍ പതിച്ചത്.

Tags:    

Similar News