വെള്ളറക്കാട് (തൃശൂര്‍): ചിറമനെങ്ങാട് നെല്ലിക്കുന്നില്‍ ഒന്നര വയസുകാരിയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. മുല്ലക്കല്‍ വീട്ടില്‍ സുരേഷ് ബാബു - ജിഷ ദമ്പതികളുടെ മകള്‍ അമയയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് കുട്ടി കിണറ്റില്‍ വീണു കിടക്കുന്ന നിലയില്‍ മാതാവ് ജിഷ കാണുന്നത്. ഇവര്‍ അയല്‍ വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു.
വെള്ളത്തില്‍ മലര്‍ന്നു പൊങ്ങിക്കിടക്കുന്നന്ന നിലയിലായിരുന്നു കുട്ടി. നാട്ടുകാര്‍ വിവരം എരുമപ്പെട്ടി പോലിസിനെ അറിയിച്ചു. കുന്നംകുളത്തുനിന്ന് അഗ്നിരക്ഷാ സംഘമെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയും മാത്രമാണ് രാത്രി വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയെ കാണാതായ ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.