ജമ്മുവില്‍ മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് ഉള്‍പ്പെടെ ഒമ്പത് അംഗങ്ങള്‍ ബിജെപിയില്‍
ന്യൂഡല്‍ഹി: ജമ്മുവില്‍ മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് സതീഷ് ശര്‍മ ശാസ്ത്രി ഉള്‍പ്പെടെ ഒമ്പത് അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. ജമ്മു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയും എംപി ജുഗല്‍ കിഷോര്‍ ശര്‍മയും ചേര്‍ന്ന് സതീഷ് ശര്‍മ ശാസ്ത്രിയെയും മറ്റുള്ളവരെയും പാര്‍ട്ടി ആസ്ഥാനത്ത് സ്വാഗതം ചെയ്തു. രവീന്ദര്‍ റെയ്‌ന നേതാക്കള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി.
സതീഷ് ശര്‍മയ്ക്ക് പുറമേ ആശിഷ് അബ്രോള്‍, രാകേഷ് ശാസ്ത്രി, രാകേഷ് ബാലി, അശോക് ശര്‍മ, ദീപക് ശര്‍മ, സുനിതാ ദേവി, ചാരു അബ്രോള്‍, മദന്‍ ലാല്‍ ശര്‍മ എന്നിവരാണ് എഎപിയില്‍ നിന്ന് ബിജെപിയിലേക്ക് മാറിയത്. രാജ്യത്തെ ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് എഎപി വിട്ട സതീഷ് ശര്‍മ പറയുന്നു. എഎപിയില്‍ ചേര്‍ന്ന തീരുമാനത്തില്‍ ഇപ്പോള്‍ തങ്ങള്‍ പശ്ചാത്തപിക്കുന്നു. തനിക്കിപ്പോള്‍ ജീവിച്ചിരിക്കുന്നതായി തോന്നുന്നുണ്ട്, തിരിച്ചറിവുണ്ടായി, ജനങ്ങളെ സേവിക്കാന്‍ തയ്യാറുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളെ സേവിക്കാനും രാജ്യത്തെ ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്നവര്‍ക്ക് ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി എംപി ജുഗല്‍ കിഷോര്‍ ശര്‍മ അറിയിച്ചു. സതീഷ് ശര്‍മ ശാസ്ത്രി അര്‍പ്പണബോധമുള്ള ഒരു സാമൂഹിക പ്രവര്‍ത്തകനാണ്. പുതിയ അംഗങ്ങളെല്ലാം പാര്‍ട്ടിയുടെ തത്വങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രവീന്ദര്‍ റെയ്‌ന അഭിപ്രായപ്പെട്ടു.