മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു
ബെംഗളൂരു: മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി മുതിര്‍ന്ന നേതാവ് ബിഎസ് യെദൂരിയപ്പ, കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയെ അംഗത്വം നല്‍കി സ്വീകരിച്ചു.
2023ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തി ബിഎസ്പിയുടെ ടിക്കറ്റില്‍ മത്സരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെടുകയായിരുന്നു.