അബ്ദുല്ല അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്

Update: 2022-08-18 01:17 GMT

കോഴിക്കോട്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജമ്പില്‍ വെള്ളി മെഡല്‍ നേടി ചരിത്രനേട്ടം കൈവരിച്ച് നാടിന്റെ അഭിമാനമായി മാറിയ കായിക താരം അബ്ദുല്ല അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നാദാപുരം കക്കംവെള്ളിയില്‍ എത്തിയ അബ്ദുല്ല അബൂബക്കറിനെയും കോച്ച് ഹരികൃഷ്ണനെയും ഇ കെ വിജയന്‍ എംഎല്‍എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം എന്നിവര്‍ ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചു. ഉപ്പ അബൂബക്കറും ഉമ്മ സാറയും അബ്ദുല്ലയ്‌ക്കൊപ്പം തുറന്ന വാഹനത്തില്‍ കൂടെ ഉണ്ടായിരുന്നു. ബേന്റ് മേളങ്ങളുടെയും ഘോഷയാത്രയോടെയും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയും യുവ കായിക താരത്തെ നാട് വരവേറ്റു.

നാദാപുരം ടൗണില്‍, ഗവ. യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പഞ്ചായത്ത് അംഗങ്ങളും, വ്യാപാരികളും പുഷ്പ്പങ്ങള്‍ വിതറി സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി ഹാരാര്‍പ്പണം നടത്തി. തൂണേരി പഞ്ചായത്ത് അതിര്‍ത്തിയില്‍ പേരോട് ഉജ്വല സ്വീകരണം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന ഹാരാര്‍പ്പണം നടത്തി. പാറക്കടവ് വന്‍ ജനാവലിയാണ് സ്വീകരണത്തിനെത്തിയത്.ചെക്യാട് വളയത്തും ജനസാഗരമായി. വളയം പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് മാലയിട്ട് സ്വീകരിച്ചു.

ജാതിയേരിയില്‍ നാടാകെ ഒഴുകിയെത്തി അവിസ്മരണീയ സ്വീകരണമാണ് ഒരുക്കിയത്. ജാതിയേരി മിനി സ്‌റ്റേഡിയത്തില്‍

പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സ്വീകരണ സമ്മേളനം ഇകെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷയായി. ബി എസ് എഫ് കമാന്‍ഡന്റ് പ്രകാര്‍ ത്രിവേദി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തില്‍ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗങ്ങളായ കൂടത്താംകണ്ടി സുരേഷ്, സി വി എം നജ്മ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, താഹസില്‍ദാര്‍ പ്രസീല്‍, എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.

Tags:    

Similar News