പീഡനക്കേസ് പ്രതി ചിന്‍മയാനന്ദ് എസി മുറിയില്‍; പരാതിക്കാരി ജയിലില്‍

പീഡന കേസില്‍ മൂന്ന് ദിവസം മാത്രം ജയിലില്‍ കഴിഞ്ഞ ചിന്മയാനന്ദ് ആശുപത്രിയിലേക്ക് മാറിയിരിക്കുകയാണ്. ചിന്മയാനന്ദിന് സുഖവാസമാണെന്നും ജാമ്യം കിട്ടുന്നത് വരേ ചിന്മയാന്ദിനെ പോലിസ് ആശുപത്രിയിലെ എസി മുറിയില്‍ കിടത്തുമെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

Update: 2019-09-30 04:18 GMT
പീഡനക്കേസ് പ്രതി ചിന്‍മയാനന്ദ് എസി മുറിയില്‍;  പരാതിക്കാരി ജയിലില്‍

ന്യൂഡല്‍ഹി: പീഡനക്കേസില്‍ അറസ്റ്റിലായ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്‍മയാനന്ദ് എസി മുറിയില്‍ കഴിയുമ്പോള്‍ പരാതിക്കാരി ജയിലില്‍. പനി ബാധിച്ച് ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ചികില്‍സ പോലും ലഭ്യമാകുന്നില്ലെന്ന് പിതാവ് പരാതിപ്പെടുന്നു. എന്നാല്‍, പീഡന കേസില്‍ മൂന്ന് ദിവസം മാത്രം ജയിലില്‍ കഴിഞ്ഞ ചിന്മയാനന്ദ് ആശുപത്രിയിലേക്ക് മാറിയിരിക്കുകയാണ്. ചിന്മയാനന്ദിന് സുഖവാസമാണെന്നും ജാമ്യം കിട്ടുന്നത് വരേ ചിന്മയാന്ദിനെ പോലിസ് ആശുപത്രിയിലെ എസി മുറിയില്‍ കിടത്തുമെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

ചിന്‍മയാന്ദിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്ഥാപനത്തിലെ നിയമവിദ്യാര്‍ത്ഥിയാണ് പരാതിക്കാരി. ഹോസ്റ്റിലിലെ കുളിമുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ഒരു വര്‍ഷത്തോളം പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസില്‍ ലൈംഗികാതിക്രമം, ഭീഷണി എന്നീ കുറ്റങ്ങളാണ് ചിന്‍മയാനന്ദിനെതിരെ ചുമത്തിയത്.

Tags:    

Similar News