കോയമ്പത്തൂരില്‍ വാഹനാപകടം; രണ്ടു മലയാളി യുവാക്കള്‍ മരിച്ചു

പാലക്കാട് സ്വദേശികളായ അക്ഷയ് കുമാര്‍(23), അമല്‍ (26) എന്നിവരാണ് മരിച്ചത്.

Update: 2021-09-05 06:27 GMT
കോയമ്പത്തൂരില്‍ വാഹനാപകടം; രണ്ടു മലയാളി യുവാക്കള്‍ മരിച്ചു
പാലക്കാട്: കോയമ്പത്തൂരില്‍ ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടാ അപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. പാലക്കാട് സ്വദേശികളായ അക്ഷയ് കുമാര്‍(23), അമല്‍ (26) എന്നിവരാണ് മരിച്ചത്. രാത്രി പത്തരയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ഇരുചക്രവാഹനം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഓട്ടോയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിടുകയായിരുന്നു. ചെട്ടിപ്പാളയത്തുനിന്ന് വാളയാറിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷമേ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയുള്ളു.




Tags:    

Similar News