കശ്മീര്‍ ജനത കടുത്ത ഭീതിയിലും അമര്‍ഷത്തിലുമെന്ന് വസ്തുതാന്വേഷണ സംഘം

Update: 2019-08-14 16:48 GMT

ശ്രീനഗര്‍: കടുത്ത ഭീതിയിലും അമര്‍ഷത്തിലും കഴിയുന്ന കശ്മീര്‍ ജനത തുറന്ന ജയിലിലേതു പോലെയാണ് ജീവിക്കുന്നതെന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച വസ്തുതാന്വേഷണ സംഘം.

കശ്മീര്‍ താഴ്‌വരയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. തോക്കിന്‍ മുനയില്‍ കഴിയുന്ന കശ്മീര്‍ ജനത കടുത്ത ഭീതിയിലും അമര്‍ഷത്തിലുമാണ്. ജനജീവിതം നിശ്ചലമാണ്. ശ്രീനഗറില്‍ മാത്രമാണ് ഏതാനും മരുന്ന് കടകളും എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നത്. സുരക്ഷാ സേനയുടെ നടപടികള്‍ സംബന്ധിച്ച് കാമറക്ക് മുന്നില്‍ സംസാരിക്കാന്‍ ജനം ഭയപ്പെടുകയാണ്. നിരോധനാജ്ഞ നിലനില്‍ക്കെയാണ് 100ലധികം പേരോട് സംസാരിച്ചത്. ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തി പെല്ലറ്റ് ആക്രമണത്തിന് ഇരയായവരെ കണ്ടുവെന്നും സംഘം വെളിപ്പെടുത്തി. Full Viewതങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പകര്‍ത്തിയ കശ്മീര്‍ ജനതയുടെ നേര്‍ക്കാഴ്ചകളും ശബ്ദരേഖകളും പ്രദര്‍ശിപ്പിക്കാന്‍ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചുവെന്നും സംഘം പറഞ്ഞു. കശ്മീര്‍ താഴ്‌വരയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കാമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ ഇതിന് അനുവദിച്ചില്ല- സംഘം വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍കിസ്റ്റ്- ലെനിനിസ്റ്റ്) അംഗം കവിതാ കൃഷ്ണന്‍, സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രേയ്‌സെ, ആള്‍ ഇന്ത്യാ ഡമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍ അംഗം മൈമൂനാ മൊല്ല, നാഷനല്‍ അലയന്‍സ് ഓഫ് പ്യൂപിള്‍സ് മൂവ്‌മെന്റ് അംഗം വിമല്‍ ഭായ് തുടങ്ങിയവരടങ്ങുന്ന സംഘം ഈ മാസം 9മുതല്‍ 13വരെയാണ് ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തിയത്. സംഘം പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് കവിതാ കൃഷ്ണന്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടു.

Tags:    

Similar News