മദ്യപിച്ച് വാഹനമോടിച്ച് അപകടം: നടന്‍ ബൈജുവിനെതിരേ കേസ്
ബൈക്ക് യാത്രികന്റെ പരിക്ക് കാര്യമുള്ളതല്ല.
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സിനിമാ നടന്‍ ബൈജുവിനെതിരേ കേസ്. ബൈജുവിന്റെ കാര്‍ ഇടിച്ച് ഒരു ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്നലെ രാത്രി തിരുവനന്തപുരം വെള്ളയമ്പലത്താണ് സംഭവം. ബൈജുവിന്റെ കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. കാറിന്റെ ടയറുകള്‍ തകര്‍ന്നു.
കണ്‍ട്രോള്‍ റൂമിലെ പോലിസുകാരാണ് ബൈജുവിനെ സ്‌റ്റേഷനില്‍ എത്തിച്ചത്. ജനറല്‍ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും മദ്യപിച്ചോ എന്നറിയാനുള്ള രക്തപരിശോധനക്ക് ബൈജു സമ്മതിച്ചില്ല. മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട് പറയുന്നത്. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹമോടിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ബൈക്ക് യാത്രികന്റെ പരിക്ക് കാര്യമുള്ളതല്ല. ഇയാള്‍ പരാതി നല്‍കിയിട്ടില്ല.