മുംബൈ: സ്വന്തം റിവോള്‍വര്‍ പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ കാലിന് ടിയേറ്റ് ബോളിവുഡ് നടന്‍ ഗോവിന്ദ ആശുപത്രിയില്‍. ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയിലേക്കു പോവാനിരിക്കെ വീട്ടിലായിരുന്നു സംഭവം. കാലില്‍ നിന്നു വെടിയുണ്ട നീക്കം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും മാനേജര്‍ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആറിന് കൊല്‍ക്കത്തയിലേക്ക് വിമാനത്തില്‍ പോവേണ്ടതായിരുന്നു. താന്‍ നേരത്തേ വിമാനത്താവളത്തിലെത്തിയെന്നും തയ്യാറെടുപ്പിനിടെയാണ് ഗോവിന്ദയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റതെന്നും മാനേജര്‍ പറഞ്ഞു. ലൈസന്‍സുള്ള റിവോള്‍വര്‍ സൂക്ഷിച്ചിരുന്ന കേയ്‌സ് കൈയില്‍ നിന്നു താഴെ വീണപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടിയെന്നും ഡോക്ടര്‍ വെടിയുണ്ട നീക്കം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. പരിക്ക് ഗുരുതരമല്ലെന്ന് മുംബൈ പോലിസും അറിയിച്ചു.