ചെന്നൈ: നടന് രജനീകാന്തിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ചിത്രീകരണത്തിലായിരുന്നു രജനീകാന്ത്. 'വേട്ടയ്യന്' എന്ന ചിത്രം ഒക്ടോബര്‍ 10ന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്നു. നാളെ ഇതിന്റെ ട്രെയ്ലര് പുറത്തിറക്കാനിരിക്കെയാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം എത്രയും പെട്ടെന്ന് മാറട്ടെയെന്ന് ആശംസിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ രംഗത്തെത്തി.