നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Update: 2024-10-15 14:27 GMT

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് ഒരുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോയ കേസിലാണ് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നടപടി. നടന്റെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം ആര്‍ടിഒയാണ് നടപടിയെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശീലന ക്ലാസിലും പങ്കെടുക്കാന്‍ ശ്രീനാഥ് ഭാസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബൈക്ക് യാത്രികനെ ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോയതില്‍ ശ്രീനാഥ് ഭാസിക്കെതിരെ പോലിസ് കേസെടുത്തിരുന്നു. സെന്‍ട്രല്‍ പോലിസാണ് താരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം ആയിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.





Tags:    

Similar News