നടിയെ ആക്രമിച്ച കേസ്: കാവ്യമാധവനെ ചോദ്യം ചെയ്യും; ഹാജരാകാന്‍ നോട്ടീസ്
തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കാവ്യാമാധവന് അന്വേഷണ സംഘം നോട്ടീസ് നല്‍കി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് നടിയും ദിലീപിന്റെ ഭാര്യയുമായി കാവ്യാമാധവന് അന്വേഷണ സംഘം നോട്ടീസ് നല്‍കി.തിങ്കളാഴ്ച ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട ശബ്ദരേഖകളും അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.കേസിന്റെ തുടരന്വേഷണത്തിനുള്ള സമയം നീട്ടി നല്‍കണമെന്ന അപേക്ഷയ്‌ക്കൊപ്പമാണ് ശബ്ദരേഖകളും സമര്‍പ്പിച്ചിരിക്കുന്നത്.
ഇതില്‍ കാവ്യയെക്കുറിച്ചും പരമാര്‍ശമുണ്ട്.ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിന്റെതടക്കമുള്ള ശബ്ദരേഖകള്‍ ആണ് അന്വേഷണ സംഘം ഹാജരാക്കിയിരിക്കുന്നത്