യുവനടിയെ പീഡിപ്പിച്ച കേസിന്റെ വിചാരണ തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്ന് അതിജീവിത. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. ലൈംഗികകുറ്റകൃത്യങ്ങളുടെ വിചാരണ രഹസ്യമായി നടത്തണമെന്ന സുപ്രിംകോടതി നിര്‍ദേശപ്രകാരം ഈ കേസ് നടത്തേണ്ടതില്ലെന്നാണ് അതിജീവിതയുടെ അപേക്ഷ പറയുന്നത്. തന്റെ സമ്മതം ലഭിച്ചാല്‍ രഹസ്യ വിചാരണ ഒഴിവാക്കാന്‍ വിചാരണക്കോടതിക്ക് സാധിക്കുമെന്നും അപേക്ഷ പറയുന്നു.